നാഗപ്പുഴ : പത്ത് വർഷമായി അസ്ഥി സന്ധി മർമ്മ ചികിത്സാ രംഗത്ത് തങ്ങളുടെ പ്രവർത്തന മികവുകൊണ്ട് മികച്ച നേട്ടങ്ങളോടെ ആതുര ശുശ്രൂഷാ രംഗത്ത് മുന്നേറുന്ന നാഗപ്പുഴ വെമ്പിള്ളി ആയുർവേദ ആശുപത്രിക്ക് എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ചു.ഡോ.മാത്യൂസ് വെമ്പിള്ളിയുടെ നേതൃത്വത്തിൽ നിരവധി ഡോക്ടർമാർ ഇപ്പോൾ ആശുപത്രിയിൽ സേവനമനുഷ്ഠിച്ച് വരുന്നു. 2016 ൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഭിഷക് പ്രതിഭാ അവാർഡ് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ ഡോ. മാത്യൂസ് വെമ്പിള്ളിക്ക് സമ്മാനിക്കുകയുണ്ടായി. 2019 ൽ കേന്ദ്ര രാഷ്ട്രീയ ആയുർവേദ വിദ്യാപീഠത്തിന്റെ ഗുരു ശിഷ്യ കോഴ്സിൽ അസ്ഥി മർമ്മ കായിക വിഷയങ്ങളിൽ ഗുരുവായി അംഗീകരിക്കപ്പെടുകയുമുണ്ടായി. മർമ്മ ചികിത്സയിൽ യുവ ആയുർവേദ ഡോക്ടർമാർക്കുള്ള തുടർ പഠന പരമ്പരയും ഈ രംഗത്തെ ആയുർവേദ ഔഷധ സസ്യങ്ങളുടെ പ്രായോഗിക പരിചയവും പരിപാലനവും വരും വർഷത്തെ പദ്ധതിയായി ആശുപത്രി വിഭാവനം ചെയ്യുന്നുപ്ണ്ട്.
അസ്ഥി സന്ധി മർമ്മ ചികിത്സാ രംഗത്ത് ഡോ. മാത്യൂസ് വെമ്പിള്ളിക്ക് പുറമെ ഡോ.രവീന്ദ്രനാഥ കമ്മത്ത് (ഇന്റഗ്രേറ്റഡ് മെഡിസിൻ ), ഡോ. ജിക്കു ഏലിയാസ് ബെന്നി (ഏനോ റെക്ടൽ ) , ഡോ.ജോർജ് മാമൻ (സ്കിൻ സ്‌പെഷ്യലിസ്റ്റ്), ഡോ. മഞ്ജു ജോസഫ് ( ഗൈനെക്കോളജി) എന്നിവരും ഇവിടെ സേവനം നൽകിവരുന്നു.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപെട്ടവർക്കായി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വെമ്പിള്ളി ചാരിറ്റി ക്ലിനിക് പ്രവർത്തിച്ച് പോരുന്നു.