dharna

തൊടുപുഴ: കൃഷി ഓഫീസർമാർക്ക് കുറഞ്ഞ പേ സ്‌കെയിൽ ശുപാർശ ചെയ്തിരിക്കുന്ന ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ പ്രതിഷേധിച്ച് അസോസിയേഷൻ ഓഫ് അഗ്രിക്കൾച്ചറൽ ഓഫീസേഴ്‌സ് മിനി സിവിൽ സ്‌റ്റേഷന് മുന്നിൽ മാർച്ചും ധർണയും നടത്തി. കമ്മീഷൻ റിപ്പോർട്ടിൽ പ്രഫഷണലുകളെ നാലായി തിരിച്ച് കൃഷി ഓഫീസർമാർക്ക് ഒപ്പമുണ്ടായിരുന്ന ആയുർവേദം,ഹോമിയോ, വെറ്ററിനറി ഡോക്ടർമാർ എന്നിവരെ എൻജിനീയർമാരുടെ സ്‌കെയിലിനൊപ്പം ഉയർത്തുകയും കൃഷി ഓഫീസർമാർക്ക് കുറഞ്ഞ നിരക്ക് ശുപാർശ ചെയ്യുകയും ചെയ്തു. കാർഷിക ബിരുദധാരികൾ മെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിന് തുല്യരാണ് എന്ന കേന്ദ്രസർക്കാർ വിജ്ഞാപനത്തിന്റെ ലംഘനമാണിതെന്നും അപാകത പരിഹരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി ഡയറക്ടർ വി .കെ .സജിമോൾ ധർണ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മാർട്ടിൻതോമസ്, സെക്രട്ടറി ബിനുമോൻ കെ കെ, ആനന്ദ് വിഷ്ണു പ്രകാശ്, സുജിതമോൾ സി. എസ് എന്നിവർ പ്രസംഗിച്ചു.