കുമാരമംഗലം:കെഎം മാണിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്മൃതി സംഗമം പരിപാടിയോടനുബന്ധിച്ച് കേരള കോൺഗ്രസ് (എം )കുമാരമംഗലം മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ പൈങ്കുളം സ്‌നേഹ ഭവനിലേക്ക് കാരുണ്യ നിധി കൈമാറി. പാർട്ടി പ്രവർത്തകർ ചേർന്ന് സ്വരൂപിച്ച തുകയാണ് കൊവിഡിന്റെ പശ്ചാത്തലത്തിൽ കെഎം മാണിയുടെ ജന്മദിനത്തിൽ പതിവായി നടത്തിവരാറുള്ള സ്‌നേഹവിരുന്ന് ഒഴിവാക്കി അതിനുവേണ്ടി സ്വരുക്കൂട്ടിയ പണം നൽകിയത്. പാർട്ടി ഉന്നതാധികാര സമിതി അംഗം പ്രൊഫ .കെ.ഐ .ആന്റണി ഡയറക്ടർ സിസ്റ്റർ ക്രിസ്റ്റിക്ക് തുക കൈമാറി. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ,സംസ്ഥാനകമ്മിറ്റിയംഗം അപ്പച്ചൻ ഓലിക്കരോട്ട് പാർട്ടി മണ്ഡലം പ്രസിഡന്റ് ജോഷി കൊന്നക്കൽ, ജോസ് മഠത്തിനാൽ, ഫ്രാൻസിസ് ചാമക്കാല, റെജി മാറാട്ടിൽ, ചാണ്ടി കോപ്രത്ത്, ബാബു വാഴ കുന്നേൽ, ജിമിറ്റി ജോർജ് തൈമാറ്റം, ഗിരീഷ് സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് മെമ്പർ റിന്റു ജേക്കബ്, വനിതാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശാന്ത പൊന്നപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.