മറയൂർ: മറയൂർ- മൂന്നാർ റോഡിൽ നൈമക്കാടിന് സമീപം നിയന്ത്രണം തെറ്റി വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. യാത്രികർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെ മൂന്നാറിൽ വിനോദ സഞ്ചാരത്തിനായെത്തിയ തമിഴ്‌നാട് സ്വദേശിയുടെ കാറാണ് നിയന്ത്രണം തെറ്റി 100 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ഈ സമയം ഇതുവഴി സഞ്ചരിച്ചിരുന്ന കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹനദാസും സംഘവുമാണ് വാഹനം കൊക്കയിൽ മറിഞ്ഞത് കണ്ട് രക്ഷാപ്രവർത്തനം നടത്തിയത്. കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങളായ നാല് പേർക്ക് നിസാരമായി പരിക്കേറ്റു. ഇവർ മൂന്നാർ ജി.എച്ചിൽ ചികിത്സ തേടി മടങ്ങി.