തൊടുപുഴ: തൊടുപുഴ നഗരസഭയും ഫിലിം സൊസൈറ്റിയും സംയുക്തമായി കേരള ചലച്ചിത്ര അക്കാദമിയുടെയും ഫിലിം സൊസൈറ്റീസ് ഫെഡറേഷന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവൽ മാർച്ച് 5, 6, 7 തീയതികളിൽ തൊടുപുഴ സിൽവർഹിൽസ് സിനിമാസിൽ നടത്തും. ഫെസ്റ്റിവലിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ഒരു ആലോചനായോഗം വ്യാഴാഴ്ച വൈകുന്നേരം 5 ന് നഗരസഭാ ഓഫീസിൽ ചെയർമാന്റെ അദ്ധ്യക്ഷതയിൽ ചേരുന്നതാണ്. തൊടുപുഴയിലെ ചലച്ചിത്രാസ്വാദകരും, കലാസാംസ്‌കാരിക, പ്രവർത്തകരും പ്രസ്തുത യോഗത്തിൽ പങ്കെടുക്കണമെന്ന് തൊടുപുഴ ഫിലിം സൊസൈറ്റി സെക്രട്ടറി യു.എ. രാജേന്ദ്രൻഅഭ്യർത്ഥിച്ചു.