ചെറുതോണി: കേരള ഗവൺമെന്റ് ആയൂർവ്വേദ ഡിപ്പാർട്ട്‌മെന്റ് അറ്റന്റേഴ്‌സ് ,നഴ്‌സിംഗ് അസിസ്റ്റന്റ് ഫോർത്ത് ഗ്രേഡ് അസോസിയേഷന്റെ (കെ.ജി.എ.ഡി.ഇ.എ) ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് കെ.വി .ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പി.പി ഹരിദാസ്,ട്രഷറർ സി.സി .ദേവസി ,ജില്ലാ നേതാക്കന്മാരായ ഷിഹാബ്,ഹാരിസ്, സിദ്ധിക്ക്, സംസ്ഥാന കമ്മറ്റിയംഗം വിജയൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സീന റ്റി.പി , സെക്രട്ടറിയായി ഷാജിനി ചന്ദ്രനും ട്രഷററായി പി.എൽ ജോഷി യും അടങ്ങുന്ന 15 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയും തെരഞ്ഞെടുത്തു.