തിരുവനന്തപുരം : കാലവർഷത്തിൽ തകർന്ന് ഗതാഗത യോഗ്യമല്ലാതായി തീർന്ന ഇടുക്കി നിയോജകമണ്ഡലത്തിലെ ആറു റോഡുകളുടെ പുനർനിർ മ്മാണത്തിനായി 75 ലക്ഷം രൂപ അനുവദിച്ചു ഉത്തരവായതായി റോഷി അഗസ്റ്റിൻ എംഎൽഎ അറിയിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. അതത് ഗ്രാമ പഞ്ചായത്ത് മുഖേന എസ്റ്റിമേറ്റ് തയ്യാറാക്കി ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് നൽകുകയും സാങ്കേതിക അനുമതി ലഭിക്കുകയും ചെയ്യും. ടെൻഡർ നടപടികൾ സമയബന്ധിതമായി പ്രവർത്തി ആരംഭിക്കാനാകും. വാത്തിക്കുടി പഞ്ചായത്തിലെ ലത്തീൻപള്ളിപ്പടിവാത്തിക്കുടി റോഡ് (15 ലക്ഷം), ആടുകുഴിപ്പടികാഞ്ഞിരത്താംകുൽേനെല്ലേടംപടി റോഡും കലുങ്ക് (15 ലക്ഷം), കാമാക്ഷി പഞ്ചായത്തിലെ ഈട്ടിക്കവലമില്ലുംപടി റോഡ് (15 ലക്ഷം), കഞ്ഞിക്കുഴി മൈലപ്പുഴഅമ്പലപ്പടി റോഡ് (10 ലക്ഷം) ചെമ്പകപ്പാറചേലച്ചുവട് റോഡ് (10 ലക്ഷം), കട്ടപ്പന മുനിസിപ്പാലിറ്റിയിലെ അസിപടികല്ലുകുന്നേപ്പടി റോഡ് (10 ലക്ഷം) എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. പ്രളയനാന്തര പുനർനിർമ്മിതിക്കായി ഇടുക്കിക്ക് പ്രത്യേക പരിഗണന നൽകി വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി തുക അനുവദിച്ചിട്ടുള്ളതായും റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെട്ട പ്രവർത്തികളും ഉടൻ ആരംഭിക്കാനാകുമെന്നും എംഎൽഎ പറഞ്ഞു.