ഇടുക്കി- കഞ്ഞിക്കുഴി ഗവ. ഐടിഐയുടെ ഒന്നാംഘട്ട കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം ഇന്ന് വൈകുന്നേരം 3ന് നടത്തും. മന്ത്രി എം.എം. മണിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഒന്നാം ഘട്ട കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ ഓൺലൈനായി നിർവഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.യുടെ ആസതി വികസന ഫണ്ടുപയോഗിച്ചുളള നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം റോഷി അഗസ്റ്റിൻ എം.എൽ.എ നിർവഹിക്കും. വ്യവസായിക പരിശീലന വകുപ്പ് ഡയറക്ടർ ഡോ. എസ്. ചിത്ര, വിവിധ തദ്ദേശ സ്വയംഭരണ ഭാരവാഹികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.