ഇടുക്കി: സംസ്ഥാനത്തൊട്ടാകെ കുടിവെള്ളത്തിന്റെ പ്രാഥമിക ഗുണനിലവാരം പരിശോധിക്കാൻ ഹരിതകേരളം മിഷൻ സ്ഥാപിച്ച ജലഗുണനിലവാര പരിശോധന ലാബുകളുടെ പരിശീലന വീഡിയോ പ്രകാശനവും സംസ്ഥാനതല പരിശീലന ഉദ്ഘാടനവും ഇന്ന് രാവിലെ 9.45ന് ഓൺലൈനായി ഹയർ സെക്കൻഡറി ഡയറക്ടർ കെ. ജീവൻ ബാബു നിർവഹിക്കും. ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ അദ്ധ്യക്ഷത വഹിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത സഹകരണത്തോടെയാണ് ലാബ് സ്ഥാപിക്കുന്നത്. പ്രവൃത്തികൾ പൂർത്തീകരിച്ച് സജ്ജമായ 127 സ്‌കൂളുകളിലുമുള്ള രസതന്ത്രം അദ്ധ്യാപകർക്കും ലാബ് അസിസ്റ്റന്റുമാർക്കും നൽകുന്ന പരിശീലനത്തിന്റെ വീഡിയോ പ്രകാശനവും ആദ്യഘട്ട പരിശീലനവുമാണ് നടക്കുന്നത്.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ കെമസ്ട്രി ലാബിനോട് ചേർന്നാണ് ജലപരിശോധന ലാബ് സജ്ജമാക്കിയത്. എം.എൽ.എ.മാരുടെയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ഫണ്ട് ഉപയോഗിച്ച് 436 സ്‌കൂളുകളിൽ ലാബിന്റെ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു. ഹരിതകേരളം മിഷൻ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിൽ facebook.com/