ഇടുക്കി: കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിലേയ്ക്ക് സൂപ്പർവൈസർ, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികകളിലേയ്ക്കുള്ള എഴുത്തു പരീക്ഷ ഫെബ്രുവരി 6ന് വാഴത്തോപ്പ് ഗവ.ഹയർസെക്കണ്ടറി സ്‌കൂളിൽ നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള ഹാൾടിക്കറ്റ് ഇ-മെയിൽ മുഖാന്തിരം അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ഹാൾടിക്കറ്റിന്റെ പ്രിന്റൗട്ട് എടുത്ത് ഫോട്ടോ പതിപ്പിച്ച ഹാൾടിക്കറ്റ് സഹിതം ഹാജരാകണം.