ഇടുക്കി : ജില്ലയിൽ മന്ത്രി മാരായ എം എം മണി, ഇ ചന്ദ്രശേഖരൻ, പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിൽ ഫെബ്രുവരി 15, 16, 18 തിയതികളിലായി സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തുകൾ നടത്തും.
മന്ത്രിമാർ പൊതുജനങ്ങളുടെ പരാതികൾ നേരിട്ട് കേട്ട് തീർപ്പ് കൽപിക്കും . പീരുമേട്, ഉടുമ്പൻചോല താലൂക്കുകളുടെ അദാലത്ത് ഫെബ്രുവരി 15 ന് നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷൻ ഹാളിലും, ദേവികുളം, തൊടുപുഴ താലൂക്കുകളുടെ അദാലത്ത് 16 ന് അടിമാലി ഗവ. ഹൈസ്‌കൂളിലും, ഇടുക്കി, തൊടുപുഴ താലൂക്കുകളുടെ അദാലത്ത് 18 ന് വാഴത്തോപ്പ് സെന്റ് ജോർജ് പാരീഷ് ഹാളിലും രാവിലെ 10 മുതൽ നടക്കും.
അദാലത്തിലേക്കുള്ള അപേക്ഷകൾ / പരാതികൾ ഓൺലൈൻ മുഖാന്തിരമാണ് സമർപ്പിക്കേണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ധനസഹായത്തിനായും അദാലത്തിൽ അപേക്ഷിക്കാം. റേഷൻകാർഡ് ബി.പി.എൽ ആക്കുന്നത്, പ്രളയദുരിതാശ്വാസം എന്നിവയൊഴികെയുള്ള വിഷയങ്ങളിൽ അപേക്ഷകൾ / പരാതികൾ www.cmo.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന പൊതുജനങ്ങൾക്ക് നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ ഇന്ന് ഉച്ചയ്ക്ക് ഒന്ന് മുതൽ മുതൽ ഫെബ്രുവരി 9 രാത്രി 8 വരെ സമർപ്പിക്കാവുന്നതാണ്. അക്ഷയ കേന്ദ്രങ്ങൾ മുഖേന അപേക്ഷ സമർപ്പിക്കുന്നതിന് ഫീസ് ഈടാക്കുന്നതല്ല