തൊടുപുഴ: മുസ്ലിം യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണം ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലബ്ബാ സാഹിബ് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് നിസാർ പഴേരി അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.എം. നിഷാദ് സ്വാഗതമാശംസിച്ചു. എം.ജി. സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ എം.എസ്.എഫ് മുൻ ജില്ലാ പ്രസിഡന്റ് കെ.എം. അൻവറിനെ ചടങ്ങിൽ ആദരിച്ചു.