തൊടുപുഴ: തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഫയർസ്റ്റേഷൻ ഇവിടെ നിന്നും മാറ്റുന്നതിനുള്ള നടപടിയിൽ നിന്നും അധികാരികൾ പിൻമാറണമെന്ന് തൊടുപുഴ മർച്ചൻസ് അസ്സോസിയേഷൻ ആവശ്യപ്പെട്ടു. വർഷങ്ങളായി തൊടുപുഴ പ്രവർത്തിക്കുന്ന ഫയർസ്റ്റേഷന് സ്വന്തമായി സ്ഥലം കണ്ടെത്താൻ കഴിയാത്ത അധികാരികളുടെ നടപടി മർച്ചൻസ് അസ്സോസിയേഷൻ അപലപിച്ചു. തൊടുപുഴയിൽ നിന്നും ഫയർസ്റ്റേഷൻ മാറ്റുന്ന നടപടിയുമായി അധികാരികൾ മുന്നോട്ടു പോയാൽ മർച്ചന്റ്‌സ് അസ്സോസിയേഷൻ ശക്ത്തമായ സമരവുമായി മുന്നോട്ടു വരുമെന്ന് വ്യപാരഭവനിൽ ചേർന്ന യോഗം അറിയിച്ചു .മർച്ചൻസ് അസ്സോസിയേഷൻ പ്രസിഡന്റ് റ്റി.സി. രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി നാസ്സർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ സാലി ട. മുഹമ്മദ്, പി. അജിവ്, ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറി ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.