ചെറുതോണി: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മലനാട് കർഷകരക്ഷാ സമിതിയും മുരിക്കാശേരി ക്ഷീരകർഷക ജനകീയ കൂട്ടായ്മയും ചേർന്ന് നടത്തിയ സമരം ഒ.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, കർഷക രക്ഷ ഉറപ്പുവരുത്തുക, ജപ്തി നടപടികൾ നിറുത്തി വയ്ക്കുക, സർഫാക്‌സി ആക്ട് റദ്ദ് ചെയ്യുക, ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുക, വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണം നൽകുക, സ്വാമിനാഥൻ കമ്മീഷൻ നടപ്പാക്കുക, ജപ്തി നടപടികളെ എന്തുവിലകൊടുത്തും തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ചെറുതോണിയിൽ നടത്തിയ നിൽപ്പ് സമരത്തിൽ രാജുസേവ്യർ, അപ്പച്ചൻ ഇരുവേലി, ഗീതാമോഹനൻ, ഷാജി കുമ്പളംപൊയികയിൽ, ഇ.എജോണി, ബെന്നി, ഷാജി തുണ്ടത്തിൽ, വക്കച്ചൻ ചെററാനിയിയിൽ, മത്തായി മെക്കാട്ടിൽ,ജോർജ് കാലായിൽ എന്നിവർ സംസാരിച്ചു. അവകാശങ്ങൾനേടുന്നതുവരെ എന്തു ത്യാഗം സഹിച്ചും കർഷകർ സമര രംഗത്ത് തുടരുമെന്ന് പ്രഖ്യാപിച്ചു. സിബി പുത്തൻപുരയ്ക്കൽ, ബിനോയി മുല്ലപ്പള്ളി, ചാക്കോച്ചൻ വട്ടക്കുന്നേൽ,ജോയ് കുമ്പളവേലിൽ, ചെറിയാൻ മണിയാക്കുപാറ, വർഗീസ് മുട്ടുചിറയിൽ, ബിജു പനിചേപ്പടി, ജയൻ പൈനാവ് എന്നിവർ നേതൃത്വം നൽകി.