തൊടുപുഴ : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതിനെ തുടർന്ന്‌സേനാപതി പഞ്ചായത്തിലെ മുതിരേപ്പടി മാവറ സിറ്റി അംഗനവാടിറോഡ് പൂനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കി.
റോഡിന്റെ ദുരവസ്ഥക്കെതിരെ മാവറ സിറ്റി സ്വദേശികൾ സമർപ്പിച്ച പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സേനാപതി പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവ് നൽകിയിരുന്നു. പ്രദേശവാസി 100 മീറ്റർ നീളത്തിൽ 3 അടിയോളം താഴ്ത്തിറോഡിൽ നിന്നും മണ്ണെടുത്തതിനെ തുടർന്നാണ്‌റോഡ് തകർന്നതെന്ന് പരാതിയിൽ പറയുന്നു. മണ്ണെടുത്ത ഭാഗത്ത് മഴവെള്ളം നിറഞ്ഞ് കുണ്ടും കുഴിയുമായി. പുറംലോകവുമായി ബന്ധപ്പെടാനുള്ള നാട്ടുകാരുടെ ഏകമാർഗ്ഗമായിരുന്നുറോഡ്. അംഗനവാടിയിലേക്ക്‌പോകുന്ന കുഞ്ഞുങ്ങളും സ്‌കൂൾ കുട്ടികളും ഈറോഡാണ് ഉപയോഗിക്കുന്നത്. സേനാപതി പഞ്ചായത്തിൽ നാട്ടുകാർ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് കമ്മീഷനിൽ പരാതി നൽകിയത്. കമ്മീഷനിൽ നിന്നുംനോട്ടീസ് ലഭിച്ചതോടെറോഡ് പൂർവസ്ഥിതിയിലാക്കിയതായി നാട്ടുകാർ അറിയിച്ചു. നാട്ടുകാർക്ക് വേണ്ടി പി .എസ്.മോഹനനാണ് പരാതി നൽകിയത്.