ചെറുതോണി: കട്ടപ്പനയിൽ നിന്നും കാൽവരിമൗണ്ട്, തങ്കമണി ,നീലിവയൽ ,കരിക്കിൻതോളം ,വിമലഗിരി , തടിയമ്പാട് വഴി ചെറുതോണിക്ക് കെ എസ് ആർ ടി സി യുടെ പുതിയ ഗ്രാമീണ ബസ് സർവ്വീസ് ആരംഭിച്ചു . രാവിലെ 6.15 ന് കട്ടപ്പനയിൽ നിന്നും ആരംഭിച്ച കെ എസ് ആർ ടി സി ബസ്സിലെ ജീവനക്കാർക്ക് പൊതുജനങ്ങളുടെ നേതൃത്വത്തിൽ തങ്കമണിയിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് അംഗം സി .വി. വർഗീസ് ഉദ്ഘാടനം ചെയ്തു. കാമാക്ഷി ഗ്രാമപഞ്ചായത്ത് അംഗം സോണി ചൊളളാമഠം യോഗത്തിൽ സ്വാഗതം പറഞ്ഞു. ബസ് നീലിവയലിൽ എത്തിയപ്പോൾ ഡ്രൈവർ കണ്ടക്ടർ എന്നിവരെ നോട്ട് മാല അണിയിച്ച് സ്വീകരിച്ചു. കട്ടപ്പനയിൽ 6.15 ന് ആരംഭിച്ച് കാൽമൗണ്ട് വഴി തങ്കമണിയിൽ എത്തി നീലിവയൽ ,കരിക്കിൻതോളം ,വിമലളിരി , തടിയമ്പാട് വഴി ചെറുതോണിക്ക് പോകും . തിരികെ ചെറുതോണിയിൽ നിന്നും 8.30 നു പുറപ്പെട്ട് ഇതേ വഴി തങ്കമണിയിലെത്തി അമ്പലമേട് വഴി കട്ടപ്പനക്ക് പോകും . ഉച്ചക്ക് ശേഷം 3.15ന് കട്ടപ്പനയിൽ നിന്നും പുറപെപ്പട്ട് ഇതേ വഴി ചെറുതോണിയിൽ എത്തും . 5.15 ന് തിരികെ ഇതേ റൂട്ടിൽ തങ്കമണിയിലെത്തി കാൽവരിമൗണ്ട് വഴി കട്ടപ്പനനയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.