ഉടുമ്പന്നൂർ : സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ ബാലസൗഹൃദ കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി . എം.എം. മണി നിർവഹിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ഉടുമ്പന്നൂർ പഞ്ചായത്ത് വൈസ്-പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ, ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ. ജോസഫ് അഗസ്റ്റിൻ, ഉടുമ്പന്നൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബീന രവീന്ദ്രൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ മെമ്പർ റെനി ആന്റണി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് സോഷ്യൽ വർക്കർ എഡ്‌ന ജോസ് എന്നിവർ പ്രസംഗിച്ചു..ജില്ലയിലെ സന്നദ്ധ സംഘടനാ പ്രവർത്തകർ, വിവിധ വകുപ്പകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, സാമൂഹ്യ പ്രവർത്തകർ, കുട്ടികളുടെ പ്രതിനിധികൾ,അദ്ധ്യാപകർ തുടങ്ങിയവർക്കുള്ള പരിശീലന പരിപാടികൾ നടത്തി. സി വിജയകുമാർ, . റെനി ആന്റണി, ജോമറ്റ് ജോർജ്ജ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.