roshy

കഞ്ഞിക്കുഴി :ഗവൺമെന്റ് ഐ ടി ഐ കെട്ടിടനിർമ്മാണ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിലൂടെ തൊഴിൽമന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിച്ചു. ഇടുക്കി ജില്ലയിലെ കരുണാപുരം, ഏലപ്പാറ ഐടിഐകൾ ഉൾപ്പെടെ 22 ഐ ടി ഐകൾ പുതുതായി ആരംഭിച്ചു. മാറുന്ന തൊഴിൽ വിപണിയിലെ പരമാവധി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് പരിശീലനത്തിനൊപ്പം നൈപുണ്യവികസനത്തിനും സർക്കാർ പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി.

കഞ്ഞിക്കുഴി സർക്കാർ ഐടിഐ അങ്കണത്തിൽ ചേർന്ന യോഗത്തിൽ റോഷി അഗസ്റ്റിൻ എംഎൽഎ പ്രാദേശിക ഉദ്ഘാടനം നിർവഹിച്ചു. . ഐടിഐ റോഡിന്റെ വികസനത്തിനായി മൂന്ന് ലക്ഷം രൂപ അനുവദിച്ചതായും എംഎൽഎ അറിയിച്ചു.. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷകനായിരുന്നു.

ഐ.ടി.ഐയുടെ ഒന്നാം ഘട്ട കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്കായി 3.10 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. നിലവിൽ രണ്ട് വർഷത്തെ സിവിൽ കോഴ്‌സും, ഒരു വർഷത്തെ ഡി.ടി.പി ഓപ്പറേറ്റർ കോഴ്‌സുമാണ് കഞ്ഞിക്കുഴി ഐ ടി ഐയിൽ നടത്തുന്നത്. രണ്ടാം ഘട്ടം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ പുതിയ മൂന്ന് കോഴ്‌സുകൾ കൂടി ആരംഭിക്കുകയും അതിനാവിശ്യമായ ഭൗതിക സാഹചര്യം കൂടി ഐടിഐയിൽ ഒരുങ്ങും.

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ജോസഫ്, വൈസ് പ്രസിഡന്റ് സിൽവി സോജൻ, ത്രിതലപഞ്ചായത്തംഗങ്ങളായ ബിനോയി വർക്കി, ഉഷാ മോഹനൻ, മാത്യു ജോസഫ് തായങ്കിരി, അനിറ്റ് ജോഷി, പ്രദീപ് എം.എം, സുകുമാരൻ കുന്നുംപുറത്ത്, രാജേശ്വരി രാജൻ, കഞ്ഞിക്കുഴി ഗവ.ഐടിഐ പ്രിൻസിപ്പൽ ശ്രീജിത് എം.എം, കട്ടപ്പന ഗവൺമെന്റ് ഐടിഐ പ്രിൻസിപ്പൽ ആനീസ് സ്റ്റെല്ല ഐസക്, പി.ടിഎ പ്രസിഡന്റ് സി.ജി സജി തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം;