ഇടുക്കി: പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ജില്ലയിലെ പ്രതിഭാശാലികൾക്ക് ജില്ലാ പഞ്ചായത്തിന്റെ ധനസഹായം നൽകുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ അംഗീകാരങ്ങൾ ലഭിച്ചവർ വെള്ളപേപ്പറിൽ ജാതി സർട്ടിഫിക്കറ്റ്, ലഭിച്ച സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ എന്നിവ സഹിതം അപേക്ഷിക്കാം. 10,000 രൂപ കാഷ് അവാർഡും 2000 രൂപയുടെ മെമന്റോയും നൽകും.
കലകായികസാഹിത്യ മേഖലകളിൽ (നാടകം, നൃത്തം, പാട്ട്, വാദ്യോപകരണങ്ങളിലുളള മികവ്, വിവിധ കായിക മത്സര ഇനങ്ങൾ സിനിമ, ഫോട്ടോഗ്രാഫി, ചിത്രരചന മുതലായവ) കഴിവ് തെളിയിച്ചവരും സംസ്ഥാനതലത്തിൽ അംഗീകാരം നേടിയവരും ആയിരിക്കണം അപേക്ഷകർ. അംഗീകാരം ലഭിച്ച സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കൈയിൽ കരുതേണ്ടതും ഭാവിയിൽ കഴിവ് വിപുലീകരണത്തിനാവശ്യമായ തുക സംബന്ധിച്ച റിപ്പോർട്ടും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ ഫെബ്രുവരി 9നകം ഇടുക്കി ഐ.റ്റി.ഡിപി ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 04862 222399