തൊടുപുഴ: തൊടുപുഴയിൽ പുതിയ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിമുക്തഭടൻമാരുടെ കുട്ടികൾക്ക് പ്രവേശനം നൽകുന്നു. ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളിൽ വിദ്യാർത്ഥികളെ ചേർക്കുന്നതിന് താല്പര്യമുളള വിമുക്തഭടന്മാർ സൈനികക്ഷേമ ഓഫീസുമായി ഫെബ്രുവരി 20നു മുമ്പായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 04862 222904