ഇടുക്കി :ജില്ലാ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് രണ്ടു മണിക്ക് ജില്ലാ കർഷക അവാർഡ് വിതരണം മൂന്നാർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ നിർവഹിക്കും. വൈദ്യുതി മന്ത്രി എം.എം. മണി സാക്ഷ്യപത്ര വിതരണം നിർവ്വഹിക്കും. എസ്. രാജേന്ദ്രൻ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം. പി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എ മാരായ പി. ജെ ജോസഫ്, ഇ. എസ്. ബിജിമോൾ, റോഷി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, മറ്റ് തദ്ദേശ സ്വയംഭരണ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.