ഇടുക്കി :താലൂക്ക് സപ്ലൈ ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം പൊതുവിതരണമന്ത്രി പി. തിലോത്തമൻ വീഡിയോ കോൺഫറൻസിലുടെ നിർവഹിച്ചു.ചെറുതോണി കരാർഭവൻ ബിൽഡിംഗിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസാണ് പൈനാവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപത്തുള്ള കെട്ടിടത്തിലേക്ക് മാറ്റിയത്. പ്രാദേശിക ഉദ്ഘാടനം റോഷി അഗസ്റ്റിൻ എംഎൽഎ നിർവഹിച്ചു.

വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ ജി സത്യൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡിറ്റാജ് ജോസഫ്, ഗ്രാമപഞ്ചായത്ത് മെമ്പർ ടി .എം .നൗഷാദ്, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡംഗം സി.വി വർഗീസ്, ജില്ലാ സപ്ലൈ ഓഫീസർ അജേന്ദ്രൻ ആശാരി, എം.കെ പ്രിയൻ, റോയി ജോസഫ്, സുരേഷ് മീനത്തേരിൽ, അനിൽ കൂവപ്ലാക്കൽ,തുടങ്ങിയവർ പങ്കെടുത്തു.