m-la

മുട്ടം: പഞ്ചായത്ത് പ്രദേശത്തേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നതിന് വേണ്ടി സ്ഥാപിച്ച പ്രവർത്തന രഹിതമായ മോട്ടോർ മാറ്റി പുതിയത് സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (ജോസഫ്) മുട്ടം മണ്ഡലം കമ്മറ്റി പി .ജെ .ജോസഫ് എം എൽ എ ക്ക് നിവേദനം നൽകി. ഒരു മാസക്കാലമായി മുട്ടം പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. മാത്തപ്പാറ പമ്പ് ഹൗസിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള രണ്ട് മോട്ടോറുകളിൽ 90 എച്ച് .പി മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ സ്വിച്ച് യാർഡ് ഇടക്കിടക്ക് പ്രവർത്തന രഹിതമാവുകയാണ്. സ്വിച്ച് യാർഡ് മാറ്റി പുതിയത് സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യവുമാണ്. 70 എച്ച് പി മോട്ടോർ മൂന്ന് വർഷക്കാലമായി ഉപയോഗ ശൂന്യവുമാണ്. ഇതേ തുടർന്ന് കടുത്ത വേനലിൽ മുട്ടം പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ള ക്ഷാമം അതി സങ്കീർണ്ണമാണ്. സ്ഥലങ്ങളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു പാലം പറമ്പിൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺമാരായ ഷേർളി അഗസ്റ്റ്യൻ, മേഴ്സി ദേവസ്യ, മണ്ഡലം പ്രസിഡന്റ് കെ ടി അഗസ്റ്റ്യൻ, സി എച്ച് ഇബ്രാഹിം കുട്ടി, കെ എ പരീത്, ജോസഫ് തൊട്ടിത്താഴം, ടി എച്ച് ഈസ, രഞ്ജിത്ത് മനപ്പുറത്ത്, ജോബി തീക്കുഴിവേലി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.