
തൊടുപുഴ: പട്ടികജാതി പട്ടികവർഗ്ഗ സംയുക്ത സമിതി 2017ൽ സർക്കാരിന് സമർപ്പിച്ച പട്ടികജനതാ മെമ്മോറിയൽ അംഗീകരിച്ച് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു.വേലൻ മഹാസഭ താലൂക്ക് സെക്രട്ടറി പി.കെ.ശിവൻകുട്ടി അദ്ധ്യക്ഷനായി. സംയുക്ത സമിതി ജില്ലാ കൺവീനർ സി.എസ്.ശശീന്ദ്രൻ, വിജയകുമാർ വി.വി.( കേരള സാംബവർ സൊസൈറ്റി ), രവി ചോറ്റുപാറ (കെ.എസ്.എസ്), സുരേഷ് കുമാർ പി.പി (അഖില കേരള പാണൻ സമാജം ജില്ലാ സെക്രട്ടറി), കെ.ആർ.രാജൻ (കെ.എസ്.എസ്. ജില്ലാ സെക്രട്ടറി), വി.ടി. റെജിമോൻ (ബി.വി.എസ് ജില്ലാ പ്രസിഡന്റ്), ബിനു.കെ.ജെ ( ബി.വി.എസ്. ജില്ലാ സെക്രട്ടറി), കെ.എൻ.അരവിന്ദൻ (കെ.വി.എം.എസ്.താലൂക്ക് പ്രസിഡന്റ്) തുടങ്ങിയവർ പ്രസംഗിച്ചു.