
തൊടുപുഴ: പുതിയ കാർഷികനിയം പിൻവലിക്കുന്നതുവരെ തുടരുന്ന കർഷക സമരത്തിന് രാജ്യത്തെ കർഷകസ്‌നേഹികളുടെ പിന്തുണയുണ്ടാകുമെന്ന് വി.ഡി. സതീശൻ എം.എൽ.എ അഭിപ്രായപ്പെട്ടു. തൊടുപുഴ കർഷക പ്രക്ഷോഭ ഐക്യദാർഢ്യകേന്ദ്രത്തിലെ 57-ാം ദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകസമരത്തെ നീചമായ രീതിയിൽ അടിച്ചമർത്തുന്ന മോദി സർക്കാരിന്റെ നടപടിയിൽ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ശക്തിയായി പ്രതിഷേധിച്ചു.
കർഷക പ്രതിരോധ സമിതി സംസ്ഥാന കമ്മിറ്റിയംഗം പി.സി. ജോളി അദ്ധ്യക്ഷനായി. കർഷക പ്രക്ഷോഭ ഐക്യദാർഢ്യസമിതി ജില്ലാ ചെയർമാൻ പ്രൊഫ. എം.ജെ. ജേക്കബ്, ജനറൽ കൺവീനർ എൻ. വിനോദ്കുമാർ, വൈസ് ചെയർമാൻമാരായ ടി.ജെ. പീറ്റർ, നിഷ സോമൻ, കെ.എസ്.ആർ.ടി.സി വർക്കേഴ്‌സ് ഫെഡറേഷൻ നേതാവ് എം.എൻ. അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
സുകുമാർ അരിക്കുഴ നേതൃത്വം നൽകിയ കവിയരങ്ങിൽ തൊമ്മൻകുത്ത് ജോയി, കൗസല്യകൃഷ്ണൻ, അനുകുമാർ തൊടുപുഴ, അജയ് വേണു പെരിങ്ങാശ്ശേരി, ഗോപാൽകളത്തറ, മോഹൻ അറയ്ക്കൽ, രാജീവ് തൊടുപുഴ തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.