salim

തൊടുപുഴ: ശമ്പളവും പെൻഷനും പരിഷ്‌കരിക്കുക ജോലിഭാരം കുറയ്ക്കുക പകരം ജീവനക്കാരെ സ്ഥിരപ്പെടുത്തുക തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കുക യൂണിഫോം നൽകുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മുൻസിപ്പൽ ശുചീകരണ തൊഴിലാളികൾ സമരത്തിലേക്ക്.തിങ്കളാഴ്ച്ച തൊടുപ്പുഴ മുൻസിപ്പൽ ആഫീസിനു മുമ്പിൽ കൂട്ടധർണ്ണ നടത്തുന്നതിന് കെ. ടി ബിജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ തൊടുപുഴ മുൻസിപ്പൽ വർക്കേഴ്‌സ് യൂണിയൻ എ.ഐ.റ്റി.യു സി ജനറൽ ബോഡി യോഗം തീരുമാനിച്ചു.യോഗം ജനറൽ സെക്രട്ടറി കെ.സലിം കുമാർ ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ കൗൺസിലർ മുഹമ്മദ് അഫ്‌സൽ കെ.പി സുകു, റെജിമോൾ പ്രേമകുമാരി ,തിലോത്തമ ,കെ.കെ.ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു.