ചെറുതോണി: അരലിറ്റർ ചാരുയത്തിന് വില ഇരുന്നൂറ്, ഇതിൽ ഇടനിലക്കാർ വിദേശമദ്യം കൂട്ടിക്കലർത്തി ആവശ്യക്കാരിൽ എത്തിക്കുമ്പോൾ വില നാന്നൂറ്. വ്യാജവാറ്റ് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ചാരായവിൽപ്പനയുടെ ഏകദേെ രൂപമാണിത്. അരലിറ്ററിന്റെ കുപ്പിയിലാക്കിയാണ് വിൽപ്പന . കണ്ടാൽ വിദേശമദ്യമെന്ന് തോന്നുംവിധമാണ് ആവശ്യക്കാരിലേയ്ക്ക് കൈമാറ്റം ചെയ്യുന്നത്. കീരിത്തോട് കേന്ദ്രീകരിച്ചാണ് വ്യാജമദ്യ വിൽപ്പനയും ചാരായം വാറ്റും വ്യാപകമായത്. കഞ്ഞിക്കുഴി പഞ്ചായത്തിൽ പനംകുട്ടി ലോവർപെരിയാർ വനമേഖലയോടു ചേർന്നു കിടക്കുന്ന കീരിത്തോട്ടിൽ വനത്തിൽ നിന്നും വാറ്റിക്കൊണ്ടു വരുന്ന ചാരായം വിദേശമദ്യവും കുട്ടിക്കലർത്തി വൻ തുകയ്ക്കാണ് വില്പന തകൃതിയായി നടക്കുന്നത് കീരിത്തോട് മുസ്ലിം പള്ളിക്കു സമീപം എത്തിക്കുന്ന വ്യാജമദ്യം ആവശ്യക്കാരെ വിളിച്ചു വരുത്തി നൽകുകയാണു ചെയ്യുന്നത്. ദിനംപ്രതി പനംകുട്ടി, ചേലച്ചുവട് പെരിയാർവാലി, കഞ്ഞിക്കുഴി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു വരെ മദ്യം തേടി ധാരാളമാളുകൾ എത്തുന്നതോടെ വൈകിട്ട് 4 മണി കഴിഞ്ഞാൽ ടൗണും പരിസരങ്ങളും മദ്യപാനികളുടെപിടിയിലമരുന്നു. ഇതോടെ സ്ത്രീകൾക്കും കുട്ടികൾക്കും ഒറ്റക്കു വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ് . രാത്രി 10 വരെ ഇതാണവസ്ഥ .

വാറ്റ്ചാരായത്തിന് ഡിമാന്റ്

കീരിത്തോട്ടിലെ വാറ്റുചാരായത്തിന് നേര്യമംഗലം, കോതമംഗലം പെരുമ്പാവൂർ മേഖലകളിൽ വൻ ഡിമാൻഡാണ് . കൂടുതലും അന്യസംസ്ഥാന തൊഴിലാളികളാണ് ആവശ്യക്കാർ. എഴാം കൂപ്പിലേക്കും ആറാം കൂപ്പിലേക്കും തിരിയുന്ന കവലയിൽ കൊണ്ടുവരുന്ന മദ്യം ഇവിടെ ഒളിപ്പിച്ചു വച്ച ശേഷം അവശ്യാനുസരണം വില്പന നടത്തുകയാണ് 200 രൂപക്കു ലഭിക്കുന്ന അര ലിറ്റർ വ്യാജമദ്യം 400 രൂപ മുതൽ 600 രൂപക്കുവരെയാണ് വില്ലന നടത്തുന്നത്.

വാഹനവും ബാറാകും

കീരിത്തോട് ടൗൺ കൂടാതെ ആൾ താമസമില്ലാത്ത വീടുകളിലും വാഹനങ്ങളിലും വരെ മിനി ബാർ പോലെ പ്രവർത്തിക്കുന്നതായി ആക്ഷേപമുണ്ട്.