തൊടുപുഴ :ഉത്രം റസിഡൻസിയിൽ പ്രവർത്തിച്ചുവരുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ന്യൂമാൻകോളേജിന്റെ ഇൻഡോർസ്റ്റേഡിയത്തിലേയ്ക്ക് ശനിയാഴ്ച്ച മുതൽ മാറ്റി പ്രവർത്തനമാരംഭിക്കുമെന്ന് മുൻസിപ്പൽ ചെയർമാൻ സനീഷ്‌ജോർജ്ജ് അറിയിച്ചു.വെങ്ങല്ലൂർ ഷെറോൺ കൾച്ചറൽ സെന്റർകേന്ദ്രമാക്കി ഒരു സി.എഫ്.എൽ.റ്റി.സി കൂടി ആരംഭിക്കാൻ തീരുമാനിച്ചതായും പ്രവർത്തനങ്ങൾ സജ്ജീകരിക്കുന്നതിന് ദേശീയ ആരോഗ്യ മിഷനെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തിയിട്ടുളളതായും ചെയർമാൻ അറിയിച്ചു.
കൊവിഡ്‌ രോഗവ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ വാർഡ്തല നിരീക്ഷണ സമിതികൾ അടിയന്തിരമായി പുന: സംഘടിപ്പിച്ച് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.