തൊടുപുഴ: താലൂക്കിലെ കള്ളുചെത്ത് ,വിൽപന തൊഴിലാളികളുടെ ശമ്പളക്കരാർ ഉടൻ പുതുക്കണമെന്ന് ജില്ലാ മദ്യവ്യവസായ സംഘം ജില്ലാ ജനറൽ സെക്രട്ടറി വി.എൻ രവീന്ദ്രൻ ആവശ്യപ്പെട്ടു. തൊഴിലാളി കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡിന്റെ പേരിൽ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെ അംഗീകരിക്കാനാവില്ല. 17 നകം കരാറുണ്ടാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൺവെൻഷനിൽ ജില്ലാ ട്രഷറർ എ.പി. സഞ്ചു, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. സിജു, ജോയ്‌സ് സെബാസ്റ്റിയൻ സംസാരിച്ചു.