തൊടുപുഴ: മുസ് ളിം ലീഗ് കുമാരമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും രാഷ്ട്രീയ വിശദീകരണ പൊതു സമ്മേളനവും സംഘടിപ്പിച്ചു. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി. എം .സലിം ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് ദേശീയ സമിതിയംഗം ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് അലിയാർ കാവശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീന നാസർ, ഏഴാം വാർഡ് മെമ്പർ ലൈല കരിം, എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ എം എ ഷുക്കൂർ, ജില്ലാ ജന.സെക്രട്ടറി പി എം അബ്ബാസ്, ജില്ലാ സെക്രട്ടറി മുഹമ്മദ് വെട്ടിക്കൽ, നിയോജക മണ്ഡലം പ്രസിഡന്റ് പി എൻ സീതി,യൂത്ത് ലീഗ് ജില്ലാ ജന.സെക്രട്ടറി ടി കെ നവാസ്, എസ് ടി യു ജില്ലാ ജന. സെക്രട്ടറി പി എംഎ റഹിം, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് നിസാർ പഴേരി, ഫൈസൽ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് ലീഗ് ജന.സെക്രട്ടറി സുലൈമാൻ വെട്ടിക്കൽ സ്വാഗതവും ട്രഷറർ അനസ് മേക്കൽ നന്ദിയും പറഞ്ഞു.