തൊടുപുഴ : ഫെബ്രുവരി 13 ന് ജില്ലയിലെത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് വിപുലമായ ഒരുക്കങ്ങളുമായി ഡി.സി.സി നേതൃയോഗം ചേർന്നു. ജാഥ 13 ന് രാവിലെ 10 ന് അടിമാലിയിലെത്തും, ഉച്ചക്ക് 12 ന് നെടുങ്കണ്ടം, 2 ന് കട്ടപ്പന, 4 ന് ഏലപ്പാറ, 6 ന് തൊടുപുഴ എന്നിവിടങ്ങളിൽ വമ്പിച്ച വരവേൽപ്പ് നൽകും. പുതുതായി തിരഞ്ഞെടുത്ത ബൂത്ത് പ്രസിഡന്റുമാരുടെ യോഗങ്ങൾ ഫെബ്രുവരി 6 ന് 10.30 ന് അടിമാലി ക്ലബിലും,2 ന് ഇടുക്കി ജംഗഷനിലെ മരിയാപുരം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിലും ,4 ന് തൊടുപുഴ മാതാ ആർക്കേഡിലും , ഫെബ്രുവരി 7 ന് രാവിലെ 10.30 ന് നെടുങ്കണ്ടം വരകുകാലായിൽ ഹാളിലും ,2 ന് കുട്ടിക്കാനം, തേജസ്സ് ആഡിറ്റോറിയത്തിലും ചേരും.
ഫെബ്രുവരി 8 ന് വൈകുന്നേരം 4 മണിക്ക് ജില്ലയിലെ മുഴുവൻ യു.ഡി.എഫ് ബൂത്ത് കമ്മറ്റികളും ഒരേ സമയം യോഗം ചേരും, ഫെബ്രുവരി 8 ന് രാവിലെ 10.30 ന് ജില്ലയിലെ ഡി.സി.സി അംഗങ്ങളുടെ യോഗം ഡി.സി.സി ഓഫീസിൽ ചേരുന്നതാണെന്നും ഡി.സി.സി. പ്രസിഡന്റ് അറിയിച്ചു.
ഫെബ്രുവരി 9 ന് രാവിലെ 11 ന് ചെറുതോണി മർച്ചന്റ് അസ്സോസിയേഷൻ ഹാളിൽ ത്രിതല പഞ്ചായത്തിൽ വിജയിച്ച ജനപ്രതിനിധികളുടെ യോഗം ചേരുമെന്നും, ഫെബ്രുവരി 10,11,12 തീയതികളിൽ എല്ലാ ബൂത്തുകളിലും ഭവന സന്ദർശനം നടത്തുമെന്നും, ഫെബ്രുവരി 12 ന് വൈകുന്നേരം 4 മണിക്ക് എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും ഐശ്വര്യ കേരള യാത്രയുടെ വിളംബര ജാഥകൾ യു.ഡി.എഫ് നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നും ഡി.സി.സി നേതൃയോഗത്തിൽ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു.