ചെറുതോണി: പടമുഖത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അഗതികളുടെ അഭയമായ സ്‌നേഹമന്ദിരത്തിന്റെ സിൽവർ ജൂബിലി മന്ദിരമായ സെന്റ് ജോസഫ് ശുശ്രൂഷാലയത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നാളെ വൈകുന്നേരം മൂന്നിന് നടത്തുമെന്ന് ബ്രദർ രാജു അറിയിച്ചു. കോട്ടയം അതിരൂപത വികാരി ജനറാൾ മോൺ. മൈക്കിൾ വെട്ടിക്കാട്ട് വെഞ്ചരിപ്പും, ജില്ലാ കളക്ടർ എച്ച്. ദിനേശൻ ഉദ്ഘാടനവും നടത്തും, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, മുരിക്കാശ്ശേരി സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസ് നരിതൂക്കിൽ, നോബിൾ ജോസഫ്, തഹസീൽദാർ വിൻസെന്റ് ജോസഫ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ ജി. ഗോപകുമാർ, ഷൈനി സജി, തുടങ്ങിയവർ പങ്കെടുക്കും.