കഞ്ഞിക്കുഴി :ഗവ. ഐടി.ഐയിൽ എംപ്ലോയ്ബിലിറ്റി സ്‌കിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് തിങ്കളാഴ്ച്ച രാവിലെ 11ന് കഞ്ഞിക്കുഴി ഗവ. ഐ.ടി.ഐയിൽ ഇന്റർവ്യു നടത്തും. യോഗ്യത എം.ബി.എ/ബി.ബി.എ/ ഏതെങ്കിലും വിഷയത്തിലുളള ബിരുദം/ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തി പരിചയവും എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഡിജിഇറ്റിയിൽ നിന്നുളള പരിശീലനവും കൂടാതെ 12/ഡിപ്ലോമതലത്തിലോ ശേഷമോ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷൻ സ്‌കിൽ, ബേസിക്ക് കമ്പ്യൂട്ടർ എന്നിവ നിർബന്ധമായും പഠിച്ചിരിക്കണം. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം പ്രിൻസിപ്പാൾ മുമ്പാകെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 04862 238038