ഉദ്ഘാടനം ഇന്ന്

തൊടുപുഴ: ഉപഭോക്തൃ സേവനത്തിൽ പുത്തനധ്യായം കുറിക്കുക ലക്ഷ്യമാക്കി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന ' വൈദ്യുതി സേവനങ്ങൾ വാതിൽപ്പടിയിൽ - Services @Doorstep” എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. തൊടുപുഴ ഇലക്ട്രിക്കൽ ഡിവിഷൻ തല ഉദ്ഘാടനം വൈകുന്നേരം 6 ന് തൊടുപുഴ വൈദ്യുതി ഭവനം കോൺഫറൻസ് ഹാളിൽ നിർവ്വഹിക്കും.
കെ.എസ്.ഇ.ബിയുടെ പ്രധാന സേവനങ്ങൾ ബന്ധപ്പെട്ട ഓഫീസിലെത്താതെ 1912 എന്ന കസ്റ്റമർകെയർ സെന്ററിന്റെ ടോൾഫ്രീ നമ്പറിലേയ്ക്കുളള ഒറ്റ ഫോൺ കോൾ വഴി സേവനം ഉറപ്പാക്കാം. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അപേക്ഷകനെ ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ ഏതെക്കൊയാണെന്ന് ബോധിപ്പിക്കുകയും സേവനം ലഭ്യമാക്കുന്നതിനുളള നടപടി ക്രമങ്ങൾ വിശദമാക്കുകയും ചെയ്യും. തുടർന്ന് ഉദ്യോഗസ്ഥർ വീട്ടിലെത്തി അപേക്ഷ സ്വീകരിച്ച് പരിശോധനകൾ പൂർത്തിയാക്കും ഇതിനുശേഷം വേണ്ടുന്ന ഫീസ് ഓൺലൈനായോ കൗണ്ടർ മുഖേനയോ അടച്ച് സമയ ബന്ധിതമായി സേവനം ഉറപ്പാക്കാം.

ആദ്യതലത്തിൽ തൊടുപുഴ നമ്പർ-1, കരിമണ്ണൂർ, ആലക്കോട് ഇലക്ട്രിക്കൽ സെക്ഷനുകളിലും, പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യം. ഉടൻതന്നെ എല്ലാ സെക്ഷനുകളിലേയ്ക്കും വ്യാപിപ്പിക്കും.


ലഭിക്കുന്ന
സേവനങ്ങൾ.
• പുതിയ വൈദ്യുതി കണക്ഷൻ.
• ഉടമസ്ഥാവകാശം മാറ്റൽ.
• ഫേസ്/ കണക്റ്റഡ്‌ലോഡ് മാറ്റൽ.
• താരീഫ് മാറ്റൽ.
• വൈദ്യുതി ലൈൻ/ മീറ്റർ മാറ്റിവയ്ക്കൽ.