കാഞ്ചിയാർ: പെട്രോൾഡീസൽപാചകവാതക വില ദിനംപ്രതി വർദ്ധിപ്പിച്ച് ജനജീവിതം ദു:സഹമാക്കുന്ന കേന്ദ്ര ഗവൺമെന്റ് നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് സംസ്ഥാന വ്യാപകമായി നിയോജകമണ്ഡലമടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 4 മുതൽ കാഞ്ചിയാർ പള്ളിക്കവലയിൽ ഇടുക്കി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന സദസ് സംഘടിപ്പിക്കുമെന്ന് കൺവീനർ അനിൽ കൂവപ്ലാക്കൽ അറിയിച്ചു. എൽ.ഡി.എഫ് സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.