ഇടുക്കി :ജില്ലയിൽ മഹാത്മാഗന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ക്വാളിറ്റി മോണിറ്റർമാരുടെ എം.പാനൽ ലിസ്റ്റിലേക്ക് അപേക്ഷിക്കാം. തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകളിൽ നിന്നോ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നോ സിവിൽ/അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിൽ കുറയാത്ത തസ്തികകളിൽ നിന്നും വിരമിച്ച 65 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഫെബ്രുവരി 26ന് മുമ്പായി ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത് കെട്ടിടം, രണ്ടാംനില, പൈനാവ് പി ഒ, ഇടുക്കി, പിൻകോഡ് 685603 എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 232213 .