ഇടുക്കി: ഭക്ഷ്യഭദ്രതാനിയമത്തെക്കുറിച്ച് പുതുതായി ചുമതലയേറ്റ തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷൻമാർക്ക് ബോധവത്ക്കരത്തിന്റെ ഭാഗമായി തിങ്കളാഴ്ച്ച രാവിലെ 11 മുതൽ ഇടുക്കി കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ശിൽപ്പശാല നടക്കും. സംസ്ഥാന ഭക്ഷ്യകമ്മീഷൻ അദ്ധ്യക്ഷൻ കെ. വി മോഹൻകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ. ബി. രാജേന്ദ്രൻ ബോധവൽക്കരണ ക്ലാസ് നയിക്കും. ജില്ലാ സപ്ലൈ ഓഫീസർ അജേന്ദ്രൻ ആശാരി പി, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ റേച്ചൽ ഡേവിഡ്, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്രവ്യാസ് വി.എ എന്നിവർ വിശദീകരണം നടത്തും. ഉച്ചയ്ക്ക് ശേഷം പൊതുജനങ്ങൾക്കായി ജനസമ്പർക്ക പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ പൊതുവിതരണ സംവിധാനത്തെക്കുറിച്ചുളള പരാതികളും നിർദ്ദേശങ്ങളും ഉന്നയിക്കുന്നതിനും പരിഹരിക്കുന്നതിനുമുളള സംവിധാനവും ജില്ലയിലെ എല്ലാ താലൂക്ക് സപ്ലൈ ഓഫീസർമാരുടെയും സാന്നിദ്ധ്യത്തിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാതല നോഡൽ ഓഫീസർ അജേന്ദ്രൻ അറിയിച്ചു.