ഇടുക്കി :ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ആദ്യത്തെ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ അഡ്വ. എം. ഭവ്യ സ്വാഗതം ആശംസിച്ചു. യോഗത്തിൽ ജില്ലയിലെ വിവിധ സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ പ്രതിധികളും വിവിധ സർക്കാർ വകുപ്പ് ജില്ലാ മേധാവികളും പങ്കെടുത്തു.