ചെറുതോണി : ഇടുക്കി നിയോജക മണ്ഡലത്തിലെ അഞ്ച് റോഡുകളുടെ പുനർ നിർമ്മാണത്തിനായി 1 കോടി 25 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ മുരിക്കാശ്ശേരി കോളേജ് ജംഗ്ഷൻ വഴി ചിന്നാർ റോഡ് (25 ലക്ഷം) ഉദയഗിരിമേലേകുപ്പച്ചാംപടിചെമ്പകപ്പാറ റോഡ്(25 ലക്ഷം), കല്ലാർകുട്ടിപെരിഞ്ചാംകുട്ടി(സ്വപ്ന സിറ്റി വഴി) (25 ലക്ഷം), മുരിക്കാശ്ശേരി പോലീസ് സ്റ്റേഷൻപടികുറ്റിവേലിപ്പടി (25 ലക്ഷം), രാജമുടിപടമുഖംമേലേചിന്നാർ റോഡ് (മൂങ്ങാപ്പാറദൈവംമേട് വഴി) (25 ലക്ഷം) എന്നീ റോഡുകൾക്കാണ് പൊതുമരാമത്ത് വകുപ്പ് മുഖേന തുക അനുവദിച്ചിട്ടുള്ളത്.
പ്രളയത്തെത്തുടർന്ന് ഗതാഗതയോഗ്യമല്ലാതായിത്തീർന്ന ഈ റോഡുകൾ അടിയന്തര നവീകരണത്തിനായി തുക അനുവദിക്കുകയായിരുന്നു. ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.