ഇടുക്കി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി കളക്ടേറ്റിന് മുന്നിൽ ധർണ നടത്തി. മൂന്നാർ തോട്ടം മേഖലയിലെ പട്ടികജാതി വിദ്യാർത്ഥികളുടെ പഠന സഹായ ധനം തട്ടിയെടുത്ത പഞ്ചായത്ത് ജനപ്രതിനിധികളടക്കമുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യുക, ജില്ലയിലെ സ്ഥിര താമസക്കാരായ പട്ടിക ജാതിക്കാർക്ക് അവരുടെ കൈവശഭൂമിക്ക് പട്ടയം നൽകുക, പട്ടിക ജാതി കുടുംബങ്ങൾക്ക് പാട്ടക്കാലാവധി കഴിഞ്ഞ കൃഷിയോഗ്യമായ ഭൂമി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം.
ജില്ലാ പ്രസിഡന്റ് സി.സി. കൃഷ്ണൻ അദ്ധ്യക്ഷനായ യോഗം ബിജെപി സംസ്ഥാന സമിതിയംഗം പി.പി. സാനു ഉദ്ഘാടനം ചെയ്തു. മോർച്ച ജില്ലാ ഭാരവാഹികളായ കെ.എൻ. സഹജൻ, എം.എസ്. രാധാകൃഷ്ണൻ, എ.കെ. ശാന്ത, കെ.കെ. അപ്പുക്കുട്ടൻ, കെ.കെ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.