മുട്ടം: യൂത്ത് ഫ്രണ്ട് (എം) മുട്ടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണവും എം ജി സർവ്വകലാശാലയിൽ നിന്ന് ഗാന്ധിയൻ സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിയ അൻവർ കെ എം ചാർട്ടേട് അക്കൗണ്ടന്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അൻസാ പോൾ എന്നിവർക്ക് അനുമോദനവും നൽകും. ഇന്ന് വൈകിട്ട് 5 ന് കേരള കോൺഗ്രസ് (എം) മുട്ടം മണ്ഡലം കമ്മറ്റി ഓഫീസിൽ ചേരുന്ന യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ: ജോസി ജേക്കബ് ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് സന്തു ടോമി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊ: എം ജെ ജേക്കബ്.സെമിനാർ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളെ ആദരിക്കൽ അപു ജോൺ ജോസഫ്. നിർവ്വഹിക്കും. മണ്ഡലം പ്രസിഡന്റ് കെ ടി അഗസ്റ്റ്യൻ, നഗരസഭ കൗൺസിലർ അഡ്വ: ജോസഫ് ജോൺ, നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു വറവുങ്കൽ ഈസ റ്റി ച്ച്, രഞ്ജിത് മണപ്പുറത്ത്, ജോബി തീക്കുഴിവേലി, അജോ പ്ലാക്കൂട്ടം എന്നിവർ പങ്കെടുക്കും.