ramakrishnan

കട്ടപ്പന: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷണൻ പറഞ്ഞു.
കട്ടപ്പനയിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കെട്ടിടത്തിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും നിർമാണ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ തൊഴിൽദായക കേന്ദ്രം എന്നതിന് എന്നതിനൊപ്പം തൊഴിൽ നൈപുണ്യ കേന്ദ്രമെന്ന കൂടിയായി മാറുന്നു. അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകി അനുയോജ്യമായ തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുന്ന ദൗത്യം കൂടി എംപ്ലോയ്‌മെന്റ് വകുപ്പ് നിർവഹിച്ചു വരികയാണ്.
ഇടുക്കിയിൽ കെട്ടിട നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ സേവനം ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാകും. ഉദ്യോഗാർഥികളുടെ അഭിരുചി, നൈപുണ്യ ശേഷിയിലുള്ള ള പോരായ്മ എന്നിവ പരിഹരിക്കും.
ഇവ വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ പരിശീലന പരിപാടികൾ ആണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത് .അംഗീകൃത പരിശീലനം കേന്ദ്രം എന്നതിലുപരി ആവശ്യമുള്ളവർക്ക് തൊഴിലധിഷ്ഠിത പരിശീലനം ലഭ്യമാക്കി വരികയാണ് .
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ കഴിഞ്ഞു .
കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം 5 1777 പേർക്കാണ് നിയമനം ലഭിച്ചത് .എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത 24148 പേർക്ക് കൈവല്യ, ശരണ്യ തുടങ്ങിയ വിവിധ പദ്ധതികൾ വഴി സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ ധനസഹായം അനുവദിക്കുകയും ചെയ്തു .യോഗത്തിൽ എംപ്ലോയ്‌മെന്റ് ഡയറക്ടർ എസ് ചിത്ര സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ,കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്‌സൺ ബീനാ ജോബി, ജനപ്രധിനിധികൾ, എംപ്ലോയ്‌മെന്റ് വകുപ്പ് ജോയിന്റ് ഡയറക്ടർ എം എ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു