തൊടുപുഴ: പാചകവാതക വിലവർദ്ധനവിനെതിരെ എൻജിഒ യൂണിയൻ വനിതാ സബ്കമ്മിറ്റിനേതൃത്വത്തിൽ ഏരിയാകേന്ദ്രങ്ങളിൽ അടുപ്പ് കൂട്ടി പ്രതിഷേധം നടത്തി.തൊടുപുഴ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.എം ഹാജറ ഉദ്ഘാടനം ചെയ്തു.വനിതാ സബ്കമ്മിറ്റി കൺവീനർ പി കെ പാത്തുമ്മ,റോഷ്‌നിദേവസിയ എന്നിവർ സംസാരിച്ചു.
തൊടുപുഴ സിവിൽ സ്റ്റേഷനിൽ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു.വനിതാ സബ്കമ്മിറ്റി കൺവീനർ സി .പി .യമുന, ജില്ലാ വൈസ് പ്രസിഡന്റ് നീന ഭാസ്‌കരൻ, ജില്ലാ കമ്മിറ്റിയംഗം കെ .എ. ബിന്ദു എന്നിവർ സംസാരിച്ചു