കട്ടപ്പന: കേരള തമിഴ്‌നാട് അതിർത്തിയിലെ അണക്കര ചെല്ലാർകോവിലിൽ പുലിയിറങ്ങിയതായി സംശയം. ഈട്ടിക്കൽ ജോസഫ് കുരുവിളയുടെ വീടിനോടു ചേർന്ന് പൂട്ടിയിട്ടിരുന്ന വളർത്തുനായയെ ആക്രമിച്ചു കൊന്നതായി കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. കുമളി വനംവന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പുലിയുടേതിന് സാമ്യമുള്ള കാൽപാട് കണ്ടെത്തി. തമിഴ്‌നാട് വനാതിർത്തിയോട് ചേർന്ന പ്രദേശമാണ് ഇവിടം.