തൊടുപുഴ: കെ.എസ്.എസ്.പി.എ. തൊടുപുഴ നിയോജകമണ്ഡലം സമ്മേളനം പ്രസിഡന്റ് ഗർവ്വാസീസ് കെ. സഖറിയാസിന്റെ അദ്ധ്യക്ഷതയിൽ കൂടി. കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം . സി.പി. മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു.
അർഹമായ പരിഗണന നല്കാത്ത പെൻഷൻ പരിഷ്‌കരണ റിപ്പോർട്ട് തള്ളികളയുക, മിനിമം ബെനഫിറ്റ് 25ശതമാനമാക്കി ഉയർത്തുക, ചികിത്സാ പദ്ധതി കുറ്റമറ്റരീതിയിൽ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ നടപ്പാക്കാൻ സമ്മേളനം ആവശ്യപ്പെട്ടു.
ഭാരവാഹികളായി : ഗർവ്വാസീസ് കെ. സഖറിയാസ് (പ്രസിഡന്റ്) കെ.എൻ. ശിവദാസൻ (സെക്രട്ടറി), എം.ഐ. സുകുമാരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തിൽ സി.ഇ. മൈതീൻ, എം.ജെ. ജോസഫ്, ജോജോ ജെയിംസ്, ടി.ജെ. പീറ്റർ, പി.എസ്. സെബാസ്റ്റ്യൻ, കെ.എസ്. ഹസൻകുട്ടി, ഐവാൻ സെബാസ്റ്റ്യൻ, മാത്യൂസ് തോമസ്, എം.ഐ. സുകുമാരൻ, കെ.എൻ. ശിവദാസൻ എന്നിവർപ്രസംഗിച്ചു.