തൊടുപുഴ: തൊഴിലിനും വികസനത്തിനും മതേതരത്വത്തിനും എന്ന മുദ്രാവാക്യമുയർത്തി സ്വതന്ത്ര തൊഴിലാളി യൂണിയൻ ജില്ലാ സമര സംഗമം ഇന്ന് വൈകിട്ട് മൂന്നിന് ഇടവെട്ടിയിൽ നടക്കും. എസ്.ടി.യു ദേശീയ പ്രസിഡന്റ് എം. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്യും. അഡ്വ. ഡീൻ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തും.