തൊടുപുഴ :ഗവ. ബോയ്‌സ് ഹൈസ്‌കൂൾ/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ പൂർവ്വവിദ്യാർത്ഥികളുടെ സംഘടനയായ ''ഗേറ്റ്‌വേ'' യുടെ വിശേഷാൽ പൊതുയോഗം തൊടുപുഴ ബോയ്‌സ് ഹൈസ്‌കൂളിൽ ചേർന്നു.. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്ത ഗേറ്റ്‌വേ ജനറൽ സെക്രട്ടറി അഡ്വ. ഇ.എ. റഹിം വികസനപ്രവർത്തനത്തിന്റെ രൂപരേഖ അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ മുനിസിപ്പൽ കൗൺസിലർമാരായ ടി.എസ്. രാജൻ, അഫ്‌സൽ മുഹമ്മദ് തുടങ്ങിയവരും പൂർവ്വവിദ്യാർത്ഥികളായ ഫിലിപ്പ് മാത്യു, സാലി എസ്. മുഹമ്മദ്, സെയ്തു മുഹമ്മദ്, ശിവശങ്കരൻനായർ എന്നിവരും പങ്കെടുത്തു.