തൊടുപുഴ: കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോയുടെ ശോചനീയാവസ്ഥയും സ്ത്രീകൾക്കും കുട്ടികൾക്കും മറ്റ് യാത്രികർക്കും അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി പുതിയ ഡിപ്പോ അടിയന്തരമായി പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന കോ-ഓർഡിനേറ്റർ മനോജ് കോക്കാട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിക്ഷന് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ 18ന് തൊടുപുഴയിൽ നടക്കുന്ന സിറ്റിങ്ങിൽ ഹാജരാകാൻ ഉത്തരവായി.