ഇടുക്കി : കാലവർഷത്തിൽ തകർന്ന് ഗതാഗത യോഗ്യമല്ലാതായി തീർന്ന ഇടുക്കി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളുടെ പുനർനിർ മ്മാണത്തിനായി 147 ലക്ഷം രൂപ അനുവദിച്ചു ഉത്തരവായതായി റോഷി അഗസ്റ്റിൻ എംഎൽഎ അറിയിച്ചു. ദുരന്ത നിവാരണ വകുപ്പിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. കാഞ്ചിയാർ പഞ്ചായത്തിലെ പാലാക്കടപൂവേലിപ്പടി റോഡ് (10 ലക്ഷം), തൊപ്പിപ്പാളഐക്കരക്കുന്നേൽപ്പടി റോഡ് (10 ലക്ഷം), കിഴക്കേമാട്ടുകട്ടകണ്ടച്ചാൽപടിപടുക റോഡ് (10 ലക്ഷം), മരിയാപുരം മിനിഡാംനാരകക്കാനം റോഡ് (10 ലക്ഷം), ഉദയസിറ്റിതയ്യൽപടി റോഡ് (10 ലക്ഷം), കൊന്നത്തടി പഞ്ചായത്തിലെ പനംകുട്ടിഎ.ഡി.എസ്.പടികളരിക്കുന്ന് റോഡ് (10 ലക്ഷം), കമ്പിളികണ്ടംകളരിക്കുന്നനെടിയാനിതണ്ട് റോഡ് (10 ലക്ഷം), കാമാക്ഷി പഞ്ചായത്തിലെ പാറക്കടവ്എം.കെ.പടി റോഡ് (10 ലക്ഷം), കരിമ്പനയ്ക്കപ്പടിഅച്ചക്കാനം റോഡ് (10 ലക്ഷം), പുഷ്പഗിരികരിന്തരിപ്പടികൊച്ചുകാമാക്ഷിപാറക്കടവ് റോഡ് (10 ലക്ഷം), പാറക്കടവ്പഴയമഠംപടിനെല്ലിപ്പാറ റോഡ് (10 ലക്ഷം), നീലിവയൽകടപ്ലാക്കൽപടിഉദയഗിരി റോഡ് (10 ലക്ഷം), കഞ്ഞിക്കുഴി പഞ്ചായത്തിലെ സെന്റ്‌മേരീസ് ചർച്ച്‌സെന്റ് തോമസ് സ്‌കൂൾപടി റോഡ് (7 ലക്ഷം), കട്ടപ്പന മുനിസിപ്പാലിറ്റിയിലെ വാകപ്പടികൗന്തി (10 ലക്ഷം), വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻകുടിസെന്റ്‌മേരീസ് പടി റോഡ് (10 ലക്ഷം) എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. തുടർ നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായും സമയബന്ധിതമായി നവീകരണം പൂർത്തിയക്കുകയാണ് ലക്ഷ്യം.