തൊടുപുഴ: മുനിസിപ്പൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾക്കുളള ദ്വിദിന പരിശീലനം ഫെബ്രുവരി 8, 9 തിയതികളിൽ തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. ഇടുക്കി ജില്ലയിലെ കട്ടപ്പന, തൊടുപുഴ മുനിസിപ്പാലിറ്റികളോടൊപ്പം എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, പിറവം, കൂത്താട്ടുകുളം മുനിസിപ്പാലിറ്റികൾ കൂടി തൊടുപുഴയിൽ പങ്കെടുക്കും. കില നിയോഗിക്കുന്ന റിസോഴ്‌സ് പേഴ്‌സൺ ആണ് ക്ലാസ്സുകൾ നയിക്കുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭാ ജനപ്രതിനിധികൾക്ക് നഗരഭരണത്തിന്റെ വിവിധ വശങ്ങളെപ്പറ്റിയുളള പ്രാഥമിക പരിശീലനം ഇതിനകം പൂർത്തിയായിട്ടുണ്ട്. അടുത്ത ഘട്ടമായിട്ടാണ് ഇപ്പോഴത്തെ പരിശീലനം നടത്തുന്നത്. മുഴുവൻ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളും അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനും പരിശീലനത്തിന് എത്തിചേരുകയും പൂർണ്ണ സമയവും പങ്കെടുക്കുകയും ചെയ്യണമെന്ന് ജില്ലാ പ്ലാനിംഗ് ആഫീസർ ഡോ. സാബു വർഗ്ഗീസ് അറിയിച്ചു.